Thursday, December 15, 2011

108 അയ്യപ്പ ശരണങ്ങള്

സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണമെന്റയ്യപ്പാ
ഗിരിവരനിലയാശരണമെന്റയ്യപ്പാ
ശങ്കരതനയാ ശരണമെന്റയ്യപ്പാ 5

ശങ്കരാഹരനേശരണമെന്റയ്യപ്പാ
മോഹിനിപുത്രാ ശരണമെന്റയ്യപ്പാ
മോഹനരൂപാ ശരണമെന്റയ്യപ്പാ
പാണ്ഡ്യതനൂജാ ശരണമെന്റയ്യപ്പാ
പങ്കജനയനാ ശരണമെന്റയ്യപ്പാ 5

ഹരിനന്ദനനേ ശരണമെന്റയ്യപ്പാ
ഹരിവാഹനനേ ശരണമെന്റയ്യപ്പാ
പാര്വതീസുതനേ ശരണമെന്റയ്യപ്പാ
നിര്മലമൂര്ത്തേ ശരണമെന്റയ്യപ്പാ
ലക്ഷണരൂപാ ശരണമെന്റയ്യപ്പാ 5

ഗംഗാത്മജനേ ശരണമെന്റയ്യപ്പാ
നിങ്കഴല്ഗതിയേ ശരണമെന്റയ്യപ്പാ
ഗണപതിസോദര ശരണമെന്റയ്യപ്പാ
മുരുക സഹോദര ശരണമെന്റയ്യപ്പാ
അഖിലേശ്വരനെ ശരണമെന്റയ്യപ്പാ 5

അഖിലാധിപനെ ശരണമെന്റയ്യപ്പാ
അവനീപതിയേ ശരണമെന്റയ്യപ്പാ
അഖിലവും നീയേ ശരണമെന്റയ്യപ്പാ
അമരാധിപനേ ശരണമെന്റയ്യപ്പാ
നിര്മലരൂപാ ശരണമെന്റയ്യപ്പാ 5

പുലിവാഹകനേ ശരണമെന്റയ്യപ്പാ
അജിതപരാക്രമ ശരണമെന്റയ്യപ്പാ
ഗജാധിരൂഢാ ശരണമെന്റയ്യപ്പാ
വില്ലാളിവീരാ ശരണമെന്റയ്യപ്പാ
പമ്പാവാസാ ശരണമെന്റയ്യപ്പാ 5

പന്തളദാസാ ശരണമെന്റയ്യപ്പാ
ശബരീമോക്ഷദ ശരണമെന്റയ്യപ്പാ
ശബരിഗിരീശ്വര ശരണമെന്റയ്യപ്പാ
രാഗവിനാശക ശരണമെന്റയ്യപ്പാ
രോഗവിനാശക ശരണമെന്റയ്യപ്പാ 5

പാവനചരിതാ ശരണമെന്റയ്യപ്പാ
പാപവിമോചന ശരണമെന്റയ്യപ്പാ
മഹിഷീമാരക ശരണമെന്റയ്യപ്പാ
മഹിഷീമോക്ഷദ ശരണമെന്റയ്യപ്പാ
കരുണാസാഗര ശരണമെന്റയ്യപ്പാ 5

ചരണസരോജം ശരണമെന്റയ്യപ്പാ
നേര്വഴിതരണേ ശരണമെന്റയ്യപ്പാ
വിദ്യാനിധിയേ ശരണമെന്റയ്യപ്പാ
വിദ്വല്പൂജിത ശരണമെന്റയ്യപ്പാ
ഗുരുസുതരക്ഷക ശരണമെന്റയ്യപ്പാ 5

ഗുരുവര പൂജിത ശരണമെന്റയ്യപ്പാ
വാവരസഖനേ ശരണമെന്റയ്യപ്പാ
കടുവരസേവ്യാ ശരണമെന്റയ്യപ്പാ
തുരംഗസംസ്ഥിത ശരണമെന്റയ്യപ്പാ
താരകബ്രഹ്മമേ ശരണമെന്റയ്യപ്പാ 5

ലീലാലോലാ ശരണമെന്റയ്യപ്പാ
ലീലാലാളിത ശരണമെന്റയ്യപ്പാ
അരികുല നാശന ശരണമെന്റയ്യപ്പാ
പരായഗുപ്താ ശരണമെന്റയ്യപ്പാ
ഓങ്കാരമൂര്ത്തേ ശരണമെന്റയ്യപ്പാ 5

ശാന്തസ്വരൂപാ ശരണമെന്റയ്യപ്പാ
മുദ്രാലംകൃത ശരണമെന്റയ്യപ്പാ
പഞ്ചാദ്രീശ്വര ശരണമെന്റയ്യപ്പാ
ആദ്യന്തരഹിതാ ശരണമെന്റയ്യപ്പാ
ആചിന്ത്യരൂപാ ശരണമെന്റയ്യപ്പാ 5

അഗസ്ത്യപൂജിത ശരണമെന്റയ്യപ്പാ
യാഗഫലപ്രദ ശരണമെന്റയ്യപ്പാ
ജ്യോതിര്മയനേ ശരണമെന്റയ്യപ്പാ
നിത്യപ്രകാശാ ശരണമെന്റയ്യപ്പാ
ക്ഷുരികായുധധര ശരണമെന്റയ്യപ്പാ 5

സര്വായുധനെ ശരണമെന്റയ്യപ്പാ
നീലാംബരധര ശരണമെന്റയ്യപ്പാ
കനകസമാനാ ശരണമെന്റയ്യപ്പാ
അമരപ്രഭുവേ ശരണമെന്റയ്യപ്പാ
അമിതഗുണാലയ ശരണമെന്റയ്യപ്പാ 5

പുരാണമൂര്ത്തേ ശരണമെന്റയ്യപ്പാ
വേദാന്തസത്തേ ശരണമെന്റയ്യപ്പാ
സിദ്ധിവിശേഷദ ശരണമെന്റയ്യപ്പാ
സിദ്ധേശ്വരനേ ശരണമെന്റയ്യപ്പാ
സല്ബുദ്ധിദായക ശരണമെന്റയ്യപ്പാ 5

കുബുദ്ധിനാശക ശരണമെന്റയ്യപ്പാ
പ്രാണസ്വരൂപാ ശരണമെന്റയ്യപ്പാ
അപാനമൂര്ത്തേ ശരണമെന്റയ്യപ്പാ
പമ്പാതീര്ത്ഥം ശരണമെന്റയ്യപ്പാ
പമ്പാദീപമേ ശരണമെന്റയ്യപ്പാ 5

ശബരീപൂജിത ശരണമെന്റയ്യപ്പാ
കലിയുഗവരദാ ശരണമെന്റയ്യപ്പാ
ലോകവിമോഹന ശരണമെന്റയ്യപ്പാ
ശോകവിനാശക ശരണമെന്റയ്യപ്പാ
കാരണരൂപാ ശരണമെന്റയ്യപ്പാ 5

കലിമലനാശന ശരണമെന്റയ്യപ്പാ
കാരണപുരുഷാ ശരണമെന്റയ്യപ്പാ
കാലാന്തകസുത ശരണമെന്റയ്യപ്പാ
സജ്ജനദാസാ ശരണമെന്റയ്യപ്പാ
സ്നേഹവിലാസാ ശരണമെന്റയ്യപ്പാ 5

കൈതവ ബാലക ശരണമെന്റയ്യപ്പാ
കൈടഭവൈരജ ശരണമെന്റയ്യപ്പാ
വിളയാടണമേ ശരണമെന്റയ്യപ്പാ
വിമലഹൃദന്തേ ശരണമെന്റയ്യപ്പാ
ഭൂതേശ്വരനേ ശരണമെന്റയ്യപ്പാ 5

ലോകമഹേശ്വര ശരണമെന്റയ്യപ്പാ
പൊന്നമ്പലവാസാ ശരണമെന്റയ്യപ്പാ
പതിനെട്ടാംപടിയേ ശരണമെന്റയ്യപ്പാ
പാദാദികേശം ശരണമെന്റയ്യപ്പാ
കേശാദിപാദം ശരണമെന്റയ്യപ്പാ 5

അടിമലരിണയേ ശരണമെന്റയ്യപ്പാ
അടിയനുതരണേ ശരണമെന്റയ്യപ്പാ
ചരണം ശരണം ശരണമെന്റയ്യപ്പാ
ശരണം ശരണം ശരണമെന്റയ്യപ്പാ 5

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം.

No comments: