സീന്‍ 1
അതി ഭയങ്കരമായ ഉച്ച ചൂടില്‍ അയാള്‍ വിയര്‍ത്തു അല്ല ഉരുകി. കറുത്ത കയ്യ് ഉയര്‍ന്നു താഴുമ്പോള്‍ ദുര്‍ബലമായ പേശികള്‍ ഇളകിയാടി.
ചൂട് പൊങ്ങുന്ന ആ അമ്പല മൈതാനിയില്‍ കെട്ടിമറച്ച ഓലകെട്ടില്‍ നിന്നും അയാള്‍ വെളിയില്‍ വന്നപ്പോള്‍ കയ്യില്‍ കുറച്ചു മുഷിഞ്ഞ നോട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ അയാള്‍ നടന്നു നീങ്ങിയപ്പോള്‍, അയാളുടെ വിയര്‍പ്പും മുറുക്കാന്‍ തുപ്പലും കൊണ്ട് മുഴിഞ്ഞ
ഒരു ദേവി വിഗ്രഹം ഔട്ട് ഓഫ് ഫോക്കസ് ആയി അവിടെ കിടപ്പുണ്ടായിരുന്നു, പെറ്റു, വീണ ചോരകുഞ്ഞു അമ്മയെ നോക്കി കിടക്കുന്ന പോലെ
സീന്‍ 2
ഒരു മലയോരം, അവിടെ ആണ് ആ കല് പണിക്കാരന്റെ വീട്. ഒരു ഓലപ്പെര. ഇടിഞ്ഞു വീഴാരയിരിക്കുന്നു. അടുക്കള കണ്ടാല്‍ സ്ത്രീകളുടെ പെരുമാറ്റം ഉള്ളതായി തോന്നില്ല. ഞാന്‍ മാത്രമാണോ അപ്പന്റെ കാര്യം നോക്കണ്ടത് , എന്റെ മാത്രമാണോ അപ്പന് , അവളോട് പറ , അപ്പന്റെ കാശ് അവളും കുറെ കൊണ്ട് പോയതല്ലേ ? തള്ളക്കു വേണ്ടി കുറെ കാശു ഞാന്‍ കളഞ്ഞതാ, എന്നിട്ട് അമ്മേടെ 3 പവന്റെ മാല അവക്ക് കൊടുത്തിട്ടാ തള്ള ചത്തത് . കല് പണിക്കാരന്റെ മകന് അവിടെ നിന്നും ഉറഞ്ഞു തുള്ളി പോയി. അയാള്‍ വിദൂരതയിലേക്ക് കണ്ണോടിച്ചു ഇരുന്നു.
സീന്‍ 3
വെള്ളിയാഴ്ചത്തെ ദീപാരാധന കഴിഞ്ഞു നട അടക്കറായി. ആളുകെല്ലാം പോയി, ഇനിയെങ്കിലും സ്വസ്ഥമായി ഇരിക്കാം ദൈവത്തിന്റെ വിഗ്രഹം മനസ്സില്‍ ഓര്‍ത്തു. രാവിലെ മുതല്‍ തലയില്‍ കൂടി എണ്ണ , പാല് എല്ലാം ഒഴിച്ച് ജലദോഷം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലേലും ദൈവത്തിനു ജലദോഷം പിടിക്കില്ലല്ലോ? അത് മാറ്റുന്നവന് ആണല്ലോ ദൈവം.നാളെ യും മറ്റന്നാളുംഅവധി ആയതിനാല്‍ തിരക്ക് കൂടുമായിരിക്കും. ഞാന്‍ ഇവര്ക് എന്തോ ചെയ്തു കൊടുത്താലും കിട്ടുന്നത് മുഴുവന്‍ ഭരണസമതിക്കും പൂജാരിക്കും. ദൈവം എങ്ങനെ പല വിചാരങ്ങള്‍ മയി ഇരുന്നു.
രണ്ടു ദിവസം ആയി മനസ്സിന് ഒരു സുഖമില്ല. എന്തോ ഒരു മടുപ്പ് . എല്ലാവരും തന്നെ വല്ല്യ ആളായി കാണുമ്പോഴും തനിക്കു ആരുടെയോ ഒരു തലോടല്‍ കിട്ടാന്‍ കൊതിക്കുന്നു. നേരം വെളുത് വരുന്നു പൂജാരി ഇനിയും ഉണര്‍ന്നില്ല,വിഗ്രഹം പയ്യെ കോവില്‍ വിട്ടു ഇറങ്ങി നടന്നു. ആ മലചെരുവിലേക്ക്...
അടുക്കരയപ്പോള്‍ മനസ്സിലായി തന് തന്നെ അല്ല. കുറെ പേര് അന്ഗോ ഉണ്ടായിരുന്നു അതില്‍ ക്രിഷനും , അയ്യപ്പനും , ക്രിസ്തുവും മേരിയും എല്ലാം ഉണ്ടായിരുന്നു ...