Tuesday, October 4, 2011

ഒരു അന്തി കുളി


പണ്ട് കുളിക്കാന്‍ തോട്ടില്‍ പോകുമ്പോള്‍ കാണാറുള്ള ഒരു ചേട്ടനെ ഓര്‍മ്മിക്കുന്നു. ആളു കറത്തിട്ടാനെങ്കിലും പുള്ളി ശരീരത്തില്‍ സോപ്പ് തേക്കുന്നത് കണ്ടാല്‍ എന്ന് വെളുതിട്ടെ പോകൂ എന്ന് തോന്നും. ശരീരം മുഴുവന്‍ സോപ്പ് പതച്ചു , ഒരു കുട്ടി തോര്‍ത്ത്‌ ഉടുത് അങ്ങോര്‍ തീരത്തുള്ള ഒരു കല്ലില്‍ ബാലന്‍സ് ചെയ്തു നില്കും. കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത് ഒരു സോപ്പ് തന്നെ യാണ് . മിക്കവാറും 501 ..
പിന്നെ കുളികഴിഞ്ഞു ഒരു യുദ്ധം ഉണ്ട്. ഷേവ് ചെയ്യാന്‍ പാകത്തിന് തേഞ്ഞു തീര്‍ന്ന പരഗന്‍ ചെരുപ്പ് വെളുപ്പിക്കളാണ് പണി. ഒരു തുണ്ട് ചകരിയെലും ചെറു കഷണം സോപ്പെലും എല്ലാം സാധിക്കും. ( കുളി കഴിഞ്ഞാലും ആ ചകിരി കളയില്ല , നാലത്തെനു വേണ്ടി ഏതേലും കല്ലിന്റെ വിടവില്‍ സൂക്ഷിച്ചു വയ്ക്കും )


അപ്പോഴേക്കും നേരം ഇരുട്ടായിട്ടുണ്ടാകും. ആ കറുത്ത ശരീരം കാണാന്‍ പാടില്ലേലും ,  വെളുത്ത ഉള്ളന്‍ കാലും ചെരുപ്പും വ്യക്തമായി കാണാം. എല്ലാം കഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടി ചെറു ബീഡി കത്തിച്ചു വലിച്ചു തിരിച്ചു പോകും , ഷാപ്പില്‍ കയറി ഒന്ന് മിന്നിച്ചെച്ചു നേരെ വീട്ടിലേക്കു. ...


മാസം പതിനായിരങ്ങള്‍ ബാങ്കില്‍ വീഴാന്‍ അങ്ങോര്‍ക് ബാങ്ക് അക്കൌന്റ് പോലും ഇല്ലായിരിക്കും എന്നാല്‍ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അവര്‍ സുഖമായി ജീവിച്ചു പോന്നു. എന്ത് രസമായിരിക്കും അങ്ങിനെ ഒരു ജീവിതം . തലപുകയ്ക്കാന്‍ വലിയ കണക്കുകളില്ലാതെ, മെട്രോ സിറ്റികളില്‍ തെണ്ടിതിരിയാതെ മണ്ണിന്റെ മകനായി പ്രകൃതിയോടു ഇണങ്ങി ചേര്‍ന്ന് ഒരു ജീവിതം ...

No comments: