Thursday, October 13, 2011

നാടന്‍ കവിത

പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചാലോ ഉപ്പും മൊളകും തിരുമ്മാല്ലോ
ഉപ്പും മൊളകും തിരുമ്മ്യാ പിന്നെ ചട്ടിലീട്ട്‌ വറക്കാല്ലോ
ചട്ടിലീട്ട്‌ വറത്താലോ, നാക്കില വാട്ടി കെട്ടാല്ലോ
നാക്കില വാട്ടി കെട്ടീട്ട്‌ കള്ളുഷാപ്പില്‌ പോകാല്ലോ
കള്ള്‌ഷാപ്പില്‌ പോയിട്ട്‌ അന്തീം കൂട്ടി തട്ടാല്ലോ
അന്തിക്കള്ള്‌ പിടിച്ചാ പിന്നെ, കെട്ടിയ പെണ്ണിനെ തല്ലാല്ലോ
കെട്ടിയ പെണ്ണിനെ തല്ല്യാലോ അങ്ങേ വീട്ടില്‌ പോകാല്ലോ
അങ്ങേ വീട്ടില്‌ പോയാലോ ജാനുപ്പെണ്ണിനെ കാണാല്ലോ
ജാനുപ്പെണ്ണിനെ കണ്ടാലോ, നാലും കൂട്ടി മുറുക്കാല്ലോ
നാലും കൂട്ടി മുറുക്കീട്ട്‌ കാലും നീട്ടി കെടക്കാല്ലോ
കാലും നീട്ടി കെടക്കാന്‍ കൂട്ടിന്‌ ജാനുപ്പെണ്ണിനെ കൂട്ടാല്ലോ
ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ..











പണ്ട് NSS national service scheme  പാടിയിട്ടുള്ളത എപ്പോ നെറ്റീന് ലൈന്‍സ്  കിട്ടി 

No comments: