Friday, October 14, 2011

ആധുനികം

"വീട്ടില്‍ ആരേലും വിളിച്ചാ ശെരിക്കു തിരിയത്ത് പോലുമില്ല . 
ഒരു നല്ല ഫോണ്‍ മേടിച്ചു വക്കാന്‍ പറഞ്ഞാല്‍ എവിടെ ഉള്ള രണ്ടു പേര്‍ക്കും ചെവി കേരത്തില്ല. "


500 രൂഫക്ക് ഒരു ലാന്‍ഡ്‌ ഫോണ്‍ മേടിക്കാന്‍ ഞങ്ങള്ക് മടിയാനെലും 8000 രൂപയ്ക്കു  അച്ചുനും 14000 രൂപയ്ക്കു  ഞാനും ഓരോ ടച്ച് ഫോണ്‍ വാങ്ങി. 

Thursday, October 13, 2011

കേരളം...കേരളം...കൊച്ചു കൊച്ചു കേരളം...

കേരളം...കേരളം...കൊച്ചു കൊച്ചു കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കേരളം...കേരളം...സുന്ദരമാം കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

പരശുരാമന് മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കടലുതാണ്ടി കപ്പലേറി "ഗാമ" വന്ന കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം

സെറ്റുടുത്ത മങ്കമാരു പുട്ടുതിന്ന കേരളം....
(Chorus)കേരളം...കേരളം...കേരളം മനോഹരം

ഉഴുന്നരച്ചു നടുതുളച്ചു വടകള് ചുട്ട കേരളം
(Chorus)കേരളം...കേരളം...കേരളം മനോഹരം

കട്ടന് ചായ കുപ്പീലാക്കി "ലിക്കര്" ആക്കി കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

കൊടി പിടിച്ചു കൊടി പിടിച്ചു കുഴിയിലായ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

പടവലങ്ങ കല്ലുകെട്ടി വളവു തീര്ത്ത കേരളം...
(Chorus)കേരളം...കേരളം...കേരളം മനോഹരം

നാടന് വാറ്റു "കളറു" ചേര്ത്തു "ഫോറിന്" ആക്കി കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

മദാമ്മയേ വഴിയിലിട്ടു തുണിയുരിഞ്ഞ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

കള്ളടിച്ചു കള്ളടിച്ചു കണ്ണു പോയ കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

ജോസഫുള്ള മാണിയുള്ള പിള്ളയുള്ള കേരളം..
(Chorus)കേരളം...കേരളം...കേരളം മനോഹരം

കേരളം...കേരളം...കൊച്ചു കൊച്ചു കേരളം..
(Chorus)കേരളം...കേരളം...സുന്ദരമാം കേരളം...




നാടന്‍ കവിത

പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ
മഞ്ഞക്കാട്ടില്‌ പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചാലോ ഉപ്പും മൊളകും തിരുമ്മാല്ലോ
ഉപ്പും മൊളകും തിരുമ്മ്യാ പിന്നെ ചട്ടിലീട്ട്‌ വറക്കാല്ലോ
ചട്ടിലീട്ട്‌ വറത്താലോ, നാക്കില വാട്ടി കെട്ടാല്ലോ
നാക്കില വാട്ടി കെട്ടീട്ട്‌ കള്ളുഷാപ്പില്‌ പോകാല്ലോ
കള്ള്‌ഷാപ്പില്‌ പോയിട്ട്‌ അന്തീം കൂട്ടി തട്ടാല്ലോ
അന്തിക്കള്ള്‌ പിടിച്ചാ പിന്നെ, കെട്ടിയ പെണ്ണിനെ തല്ലാല്ലോ
കെട്ടിയ പെണ്ണിനെ തല്ല്യാലോ അങ്ങേ വീട്ടില്‌ പോകാല്ലോ
അങ്ങേ വീട്ടില്‌ പോയാലോ ജാനുപ്പെണ്ണിനെ കാണാല്ലോ
ജാനുപ്പെണ്ണിനെ കണ്ടാലോ, നാലും കൂട്ടി മുറുക്കാല്ലോ
നാലും കൂട്ടി മുറുക്കീട്ട്‌ കാലും നീട്ടി കെടക്കാല്ലോ
കാലും നീട്ടി കെടക്കാന്‍ കൂട്ടിന്‌ ജാനുപ്പെണ്ണിനെ കൂട്ടാല്ലോ
ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില്‌ പോകാല്ലോ..











പണ്ട് NSS national service scheme  പാടിയിട്ടുള്ളത എപ്പോ നെറ്റീന് ലൈന്‍സ്  കിട്ടി 

Wednesday, October 12, 2011





Tuesday, October 11, 2011

ദൈവങ്ങള്‍ തേടുന്നവന്‍

സീന്‍ 1
അതി ഭയങ്കരമായ ഉച്ച ചൂടില്‍ അയാള്‍ വിയര്‍ത്തു അല്ല ഉരുകി. കറുത്ത കയ്യ് ഉയര്‍ന്നു താഴുമ്പോള്‍  ദുര്‍ബലമായ പേശികള്‍ ഇളകിയാടി.
ചൂട് പൊങ്ങുന്ന ആ അമ്പല മൈതാനിയില്‍ കെട്ടിമറച്ച ഓലകെട്ടില്‍ നിന്നും അയാള്‍ വെളിയില്‍ വന്നപ്പോള്‍ കയ്യില്‍ കുറച്ചു മുഷിഞ്ഞ നോട്ടുകള്‍ ഉണ്ടായിരുന്നു. അടുത്തുള്ള ആറ്റിലേക്ക് കുളിക്കാന്‍ അയാള്‍ നടന്നു നീങ്ങിയപ്പോള്‍, അയാളുടെ വിയര്‍പ്പും മുറുക്കാന്‍ തുപ്പലും കൊണ്ട് മുഴിഞ്ഞ 
ഒരു ദേവി വിഗ്രഹം ഔട്ട്‌ ഓഫ് ഫോക്കസ് ആയി അവിടെ കിടപ്പുണ്ടായിരുന്നു, പെറ്റു, വീണ ചോരകുഞ്ഞു അമ്മയെ നോക്കി കിടക്കുന്ന പോലെ 
സീന്‍ 2 
ഒരു മലയോരം, അവിടെ ആണ് ആ കല്‍ പണിക്കാരന്റെ വീട്. ഒരു ഓലപ്പെര. ഇടിഞ്ഞു വീഴാരയിരിക്കുന്നു. അടുക്കള കണ്ടാല്‍ സ്ത്രീകളുടെ പെരുമാറ്റം ഉള്ളതായി തോന്നില്ല. ഞാന്‍ മാത്രമാണോ അപ്പന്റെ കാര്യം നോക്കണ്ടത് , എന്‍റെ മാത്രമാണോ അപ്പന്‍ , അവളോട്‌ പറ , അപ്പന്റെ കാശ് അവളും കുറെ കൊണ്ട് പോയതല്ലേ ? തള്ളക്കു വേണ്ടി കുറെ കാശു ഞാന്‍ കളഞ്ഞതാ, എന്നിട്ട് അമ്മേടെ 3 പവന്റെ മാല അവക്ക് കൊടുത്തിട്ടാ തള്ള ചത്തത് . കല്‍ പണിക്കാരന്റെ മകന്‍ അവിടെ നിന്നും ഉറഞ്ഞു തുള്ളി പോയി. അയാള്‍ വിദൂരതയിലേക്ക് കണ്ണോടിച്ചു ഇരുന്നു. 
സീന്‍ 3
വെള്ളിയാഴ്ചത്തെ ദീപാരാധന കഴിഞ്ഞു നട അടക്കറായി. ആളുകെല്ലാം പോയി, ഇനിയെങ്കിലും സ്വസ്ഥമായി ഇരിക്കാം ദൈവത്തിന്റെ വിഗ്രഹം മനസ്സില്‍ ഓര്‍ത്തു. രാവിലെ മുതല്‍ തലയില്‍ കൂടി എണ്ണ , പാല്‍ എല്ലാം ഒഴിച്ച് ജലദോഷം പിടിക്കാതിരുന്നാല്‍ മതിയായിരുന്നു. അല്ലേലും ദൈവത്തിനു ജലദോഷം പിടിക്കില്ലല്ലോ? അത് മാറ്റുന്നവന്‍ ആണല്ലോ ദൈവം.നാളെ യും മറ്റന്നാളുംഅവധി ആയതിനാല്‍ തിരക്ക് കൂടുമായിരിക്കും. ഞാന്‍ ഇവര്‍ക് എന്തോ ചെയ്തു കൊടുത്താലും കിട്ടുന്നത് മുഴുവന്‍ ഭരണസമതിക്കും പൂജാരിക്കും. ദൈവം എങ്ങനെ പല വിചാരങ്ങള് മയി ഇരുന്നു.
രണ്ടു ദിവസം ആയി മനസ്സിന് ഒരു സുഖമില്ല. എന്തോ ഒരു മടുപ്പ് . എല്ലാവരും തന്നെ വല്ല്യ ആളായി കാണുമ്പോഴും തനിക്കു ആരുടെയോ ഒരു തലോടല്‍ കിട്ടാന്‍ കൊതിക്കുന്നു.  നേരം  വെളുത് വരുന്നു പൂജാരി ഇനിയും ഉണര്‍ന്നില്ല,വിഗ്രഹം പയ്യെ കോവില്‍ വിട്ടു  ഇറങ്ങി നടന്നു. ആ മലചെരുവിലേക്ക്...
അടുക്കരയപ്പോള്‍ മനസ്സിലായി തന്‍ തന്നെ അല്ല. കുറെ പേര്‍ അന്ഗോ ഉണ്ടായിരുന്നു അതില്‍ ക്രിഷനും , അയ്യപ്പനും , ക്രിസ്തുവും മേരിയും എല്ലാം ഉണ്ടായിരുന്നു ...


Tuesday, October 4, 2011

ഒരു അന്തി കുളി


പണ്ട് കുളിക്കാന്‍ തോട്ടില്‍ പോകുമ്പോള്‍ കാണാറുള്ള ഒരു ചേട്ടനെ ഓര്‍മ്മിക്കുന്നു. ആളു കറത്തിട്ടാനെങ്കിലും പുള്ളി ശരീരത്തില്‍ സോപ്പ് തേക്കുന്നത് കണ്ടാല്‍ എന്ന് വെളുതിട്ടെ പോകൂ എന്ന് തോന്നും. ശരീരം മുഴുവന്‍ സോപ്പ് പതച്ചു , ഒരു കുട്ടി തോര്‍ത്ത്‌ ഉടുത് അങ്ങോര്‍ തീരത്തുള്ള ഒരു കല്ലില്‍ ബാലന്‍സ് ചെയ്തു നില്കും. കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത് ഒരു സോപ്പ് തന്നെ യാണ് . മിക്കവാറും 501 ..
പിന്നെ കുളികഴിഞ്ഞു ഒരു യുദ്ധം ഉണ്ട്. ഷേവ് ചെയ്യാന്‍ പാകത്തിന് തേഞ്ഞു തീര്‍ന്ന പരഗന്‍ ചെരുപ്പ് വെളുപ്പിക്കളാണ് പണി. ഒരു തുണ്ട് ചകരിയെലും ചെറു കഷണം സോപ്പെലും എല്ലാം സാധിക്കും. ( കുളി കഴിഞ്ഞാലും ആ ചകിരി കളയില്ല , നാലത്തെനു വേണ്ടി ഏതേലും കല്ലിന്റെ വിടവില്‍ സൂക്ഷിച്ചു വയ്ക്കും )


അപ്പോഴേക്കും നേരം ഇരുട്ടായിട്ടുണ്ടാകും. ആ കറുത്ത ശരീരം കാണാന്‍ പാടില്ലേലും ,  വെളുത്ത ഉള്ളന്‍ കാലും ചെരുപ്പും വ്യക്തമായി കാണാം. എല്ലാം കഴിഞ്ഞു ഒരു മൂളിപ്പാട്ടും പാടി ചെറു ബീഡി കത്തിച്ചു വലിച്ചു തിരിച്ചു പോകും , ഷാപ്പില്‍ കയറി ഒന്ന് മിന്നിച്ചെച്ചു നേരെ വീട്ടിലേക്കു. ...


മാസം പതിനായിരങ്ങള്‍ ബാങ്കില്‍ വീഴാന്‍ അങ്ങോര്‍ക് ബാങ്ക് അക്കൌന്റ് പോലും ഇല്ലായിരിക്കും എന്നാല്‍ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ അവര്‍ സുഖമായി ജീവിച്ചു പോന്നു. എന്ത് രസമായിരിക്കും അങ്ങിനെ ഒരു ജീവിതം . തലപുകയ്ക്കാന്‍ വലിയ കണക്കുകളില്ലാതെ, മെട്രോ സിറ്റികളില്‍ തെണ്ടിതിരിയാതെ മണ്ണിന്റെ മകനായി പ്രകൃതിയോടു ഇണങ്ങി ചേര്‍ന്ന് ഒരു ജീവിതം ...