ഈ വൈകിയ വേളയില്‍ ഒരു പ്രണയത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല.
പ്രണയം അത് ഇപ്പോഴും സംഭവിക്കാം, ഇടവപ്പാതി മഴപോലെ, ഇടിച്ചു കുത്തി, ഒരു സന്ധ്യക്ക് അത് പെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അത് പെയ്തു കൊണ്ടിരിക്കും.. ഒരു ചാറ്റല്‍ യെങ്കിലും,.. മനസ്സിനെ വേദനിപ്പിച്ചു കൊണ്ട്...എനിക്കും അതാണല്ലോ സംഭവിച്ചത്. തങ്ങി നിന്ന ഒരു മഴക്കാര് , പെയ്യാന്‍ തുടങ്ങി , അടക്കി വച്ച പ്രണയം എനിക്ക് തടയാന്‍ പറ്റാത്തവിധം പുറത്തേക്കു പോയി. ഇന്നു രാവിലെയും ഉണര്‍ന്നപ്പോഴും അവള്‍ മനസ്സില്‍ ഉണ്ടായിരുന്നു, ഇന്നലെ ഉറങ്ങാന്‍ പോയപ്പോള്‍ ഉണ്ടായിരുന്ന അതെ തീവ്രതയില്‍ ....എന്നാല്‍ അവളുടെ മുഖം പോലും എനിക്ക് വ്യക്തമല്ല.. ഒരു നേര്‍ത്ത മഞ്ഞു പോലെ അവളെ എനിക്ക് കാണാം. ഒരു പക്ഷെ ഈ അവ്യക്തതയെ ഞാന്‍ സ്നേഹിക്കുന്നു.
No comments:
Post a Comment