Wednesday, March 4, 2009

മഹാനഗരത്തില്‍ നഷ്ടപെട്ട പ്രിയ സുഹൃതിനായി ....

അകലങ്ങളില്‍ എങ്ങു പൊയീ നീ എന്‍ പ്രിയ സുഹൃത്തേ ... 
നിറയും പുകമരക്കുള്ളില്‍ നീ മറഞ്ഞുപോകുന്നുവോ... 
അകലും തോറും നിറയും നിന്‍റെ ഓര്‍മ്മകള്‍ എന്‍ മനം വിങ്ങുന്നു ..
നിന്‍റെ കഥകള്‍ .. 
നിന്‍റെ കവിതകള്‍ .. 
നിന്‍റെ തള്ളല്‍ നിറയും ബ്ലോഗ്സ്പോട്ടുകള്‍ ...(ഇപ്പോ കുറെ ആശസ്വസമുണ്ട് )

പ്രിയ സുഹൃത്തേ നീ ഇന്നെ എവിടെ ??.... 
ആംഗലെയത്തില്‍ നിന്നും അടിച്ചുമാറ്റിയ കവിതകള്‍ നിറയും
നിന്‍റെ ബ്ലോഗുകള്‍ ... 
എന്നോരോര്‍മയായി..(ആ മോഹം വെറുതെ ആയി .. മുംബൈ യില്‍ നിനക്ക് പണിയില്ല ല്ലെ ..) 
ഇരിക്കൂരിന്‍ ഓമനേ നീയും നിന്‍റെ ഗൂഗിള്‍ മാമനും (ഗൂഗിള്‍ ഇല്ലായിരുന്നേല്‍ നിന്‍റെ അപ്പീസു പൂടിയേനെ ) എന്നോരോര്‍മയാകുന്നു ... 
ഞങ്ങളുടെ നിദ്രയുടെ പാതിയും നിന്‍റെ തള്ളലില്‍ ഞങ്ങള്‍ക്ക് നഷ്ടമായി ...(കാലമാടാ ...)
പ്രിയ സുഹൃത്തേ നീ ഇന്നെ എവിടെ ??... 
പാഞ്ഞു പോകും കോര്‍പറേഷന്‍ വണ്ടി യും ,
നിന്‍റെ ചീഞ്ഞു നാറും വസ്ത്രങ്ങളും , 
പിന്നെ choklate മണമുള്ള സുഖന്ദ ദ്രവ്യവും മുറിയുടെ മൂലയില്‍ ചീഞ്ഞു നാറുന്നു (ആ പണ്ടാരം എടുത്തോണ്ട് പോയില്ലേല്‍ ഞാന്‍ എടുത്തു തീ ഇടും ..) 
ഇന്നതെല്ലാം നിന്‍റെ പൊട്ടി പൊളിഞ്ഞ UI ഡിസൈന്‍ പോലെ ...
പ്രിയ സുഹൃത്തേ നീ ഇന്നെ എവിടെ ??... ഓഫീസിലെ നിന്‍റെ ചടുലമാം ചാറ്റിങ്ങും 
പൊങ്ങിവരും msm popup ഉം അതില്‍
തെളിയും വംഗന സുന്ദരി തന്‍ തിരു മോന്തയും (നിന്‍റെ ചാറ്റിങ് റെക്കോഡ് കള്‍ നിന്‍റെ സിസ്റെതില്‍ നിന്നും കിട്ടിയെടാ കള്ളാ..) ഇന്നു നീ എവിടെ? മുംബൈയിലെ അഴുക്കു ചാലിലോ .. കുംകുമം കലര്‍ന്ന തെരുവീധികളിലോ.. എവിടെ നീ എന്‍ സുഹൃത്തെ ..

വേദനയോടെ നിന്‍റെ സഹമുറിയന്‍ മാര്‍
(കാര്യമൊക്കെ കൊള്ളാം, ഈ മാസത്തെ വാടക തന്നില്ലേല്‍ ഞങ്ങള്‍ പുതിയ ആളെ എടുക്കും, പ്രവീണ്‍ വരാന്‍ റെഡി ആയി നില്‍ക്കുന്നു ;)